Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Blast

ബ​സി​ൽ സ്ഫോ​ട​നം; ര​ണ്ട് മ​ര​ണം, 13 പേ​ർ​ക്ക് പ​രി​ക്ക്

ഡ​മാ​സ്‌​ക​സ്: സി​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്ക​സി​ന​ടു​ത്ത് ജ​റ​മാ​ന ന​ഗ​ര​ത്തി​ൽ മി​നി​ബ​സി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും സി​റി​യ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​തു​വ​രെ ഒ​രു സം​ഘ​ട​ന​യും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. 2024 ഡി​സം​ബ​റി​ലെ ഭ​ര​ണ​മാ​റ്റ​ത്തി​ന് ശേ​ഷം സി​റി​യ​യി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പു​തി​യ ഭ​ര​ണ​കൂ​ടം ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ത​ല​സ്ഥാ​ന​ത്തും പ​രി​സ​ര​ങ്ങ​ളി​ലും സി​വി​ലി​യ​ന്മാ​രെ​യും സു​ര​ക്ഷാ സേ​ന​യെ​യും ല​ക്ഷ്യ​മി​ട്ട് നി​ര​ന്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ സ​ന്ദ​ർ​ശ​ന​വേ​ള​യി​ലു​ണ്ടാ​യ ഇ​ര​ട്ട ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും 36 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് അ​ൽ-​ഷ​റ​അ് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും രാ​ജ്യ​ത്ത് ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up